Wednesday, October 12, 2011

Thursday, October 6, 2011

Wednesday, September 7, 2011

Friday, September 2, 2011

മാമ്പഴകാലം



വേലികെട്ടു എന്നായിരിന്നു ഞങ്ങളുടെ തറവാട്‌ നാട്ടില്‍ മുഴുവന്‍ അറിയപെട്ടെരിന്നത് .. വലിയ പുരയിടത്തിന്റെ നാല് അതിരും വേലി കെട്ടിയത് കൊണ്ടാവും പേര് കിട്ടിയത് ....മുമ്പ് വശത്ത് അടയ്ക്കാതടിയുടെ വാരി കൊണ്ട് ഒരു വലിയ പടിയും സ്ഥാപിച്ചു അതില്‍ നീലപ്പൂക്കള്‍ വിരിയുന്ന വള്ളി പടര്‍ത്തിയിരിന്നു .

വേലി പടി കടക്കുമ്പോള്‍ തന്നെ വളരെ ഉയരത്തില്‍ പടര്‍ന്നു പന്തലിച്ച ഒരു ചുനയന്‍ മാവ് ഉണ്ടായിരിന്നു എല്ലാ കൊല്ലവും നല്ല വലിപ്പുമുള്ള മാങ്ങകള്‍ മാവ് നിറയെ കായ്ക്കും പറിക്കാന്‍ പറ്റാത്ത അത്രയും ഉയരമുള്ള മാവായിരുന്നാല്‍ മാങ്ങാ താഴെ വീഴാനായി ഞങ്ങള്‍ കുട്ടികള്‍ കാത്തിരിക്കുമായിരുന്നു. മാമ്പഴകാലത്ത് ഞങ്ങള്‍ കുട്ടികളുടെ മുഖതൊക്കെ മാങ്ങയുടെ ചോന വീണു പൊള്ളിയ പാട് ഉണ്ടാവും. ചിലപ്പോഴൊക്കെ മാങ്ങ വീഴാന്‍ കാത്തിരുന്ന് ക്ഷമ നശിച് കുട്ടികള്‍ ഒറ്റ വടി കൊണ്ട് മാങ്ങ എറിഞ്ഞു വീഴുതുമായിരിന്നു. രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ രാത്രി പൊഴിഞ്ഞ പഴുത്ത മാങ്ങ എടുക്കാനായി മാവിന്‍ ചുവട്ടിലേക്ക് ഓടും, വീണു കിട്ടിയാല്‍ തന്നെ അത് ഞെട്ടു കളഞ്ഞു ഒരു മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടുവച് ചൊന കളഞ്ഞതിനു ശേഷമേ കഴിക്കാന്‍ സമ്മതിചിരിന്നുള്ളൂ മാങ്ങ ഇട്ട വയ്ക്കുന്ന വെള്ളത്തില്‍ എണ്ണ പോലെ ചൊന പടര്‍ന്നിരിക്കും. ആവശ്യത്തിനു മധുരവും ആവശ്യത്തിലേറെ ചുനയും ഉള്ള മാങ്ങാ തന്നിരുന്ന ചുനയന്‍ മാവ്

ചുനയന്‍ മാവിന് എതിര്‍ വശം വേലിപടിയുടെ മറു സൈഡില്‍ കല്ല്കെട്ടി മാവ് ...അധികം ഊയരമില്ലാതെ പടര്‍ന്നു പന്തലിച്ച മാവ് ...കൊല്ലം തോറും അതും കൃത്യമായി കായിച്ചു ..കണ്ണി മാങ്ങ പ്രായത്തില്‍ തന്നെ മാങ്ങ മുഴുവന്‍ അടച്ചു വില്‍ക്കും ...പിന്നെ ആ മാവില്‍ നിന്നും മാങ്ങ ഒന്നും പറിക്കാറില്ല ...താഴെ വീണു കിട്ടുന്ന മാങ്ങ തിന്നാന്‍ കിട്ടുകയുമില്ല ...നല്ല പുളി ഉള്ള കല്ല്കെട്ടി മാങ്ങകള്‍ കറിക്ക് ആവശ്യത്തിന് മുതിര്‍ന്നവര്‍ എടുത്തു കൊണ്ട് പോകും ...പുളി കാരണം തിന്നാനും പിള്ളേര്‍ക്ക് മടി..നല്ല പുളി ഉള്ള മാങ്ങക്ക് നല്ല മധുരവും ഉണ്ടാവും പഴുക്കുമ്പോള്‍ ...അതാണ്‌ വിലക്കാരന്‍ വന്നു അടച്ചു വില പറഞ്ഞു ഉറപ്പിക്കുന്നത് ..


കുളത്തിനരികില്‍ നിന്നിരിന്നു ചെറിയ മാവ്‌ ...ഉണ്ടാക്കുന്നതോ ചെറിയ മാങ്ങകള്‍ ...അതും കുല ആയിട്ട് ....ഒരു കുലയില്‍ മുപ്പത്തി അഞ്ചു മാങ്ങ വരെ ഉണ്ടാവും ...അതാണ്‌ വീട്ടില്‍ ഉപ്പിലിടാന്‍ഉപയോഗിക്കുന്ന മാങ്ങ.. ഉച്ച നേരങ്ങളില്‍ കുളത്തിലേക്ക്‌ ചെറിയ മാങ്ങകള്‍ ബ്ലും ബ്ലും എന്ന് വീണു കൊണ്ടിരിന്നു ..കുളത്തില്‍ വീഴുന്ന മാങ്ങകള്‍ തോട്ടി കൊണ്ട് കരക്ക് അടിപ്പിച്ചു ഉപ്പും കൂട്ടി തിന്നാന്‍ നല്ല രസമായിരിന്നു. മാങ്ങ ഇന്നാരു ഉപ്പിലിടുന്നു :((

കുളത്തിനരികിലെ ചെറിയമാവിന് അപ്പുറത്ത് മാറി വലിയ കണ്ണെത്താത്ത ഊയരത്തില്‍ ഒറ്റത്തടി ആയി ജ്യൂസ്‌ മാങ്ങ .വലിപ്പമില്ലാത്ത നല്ല സുഗന്ധവും നീരുമുള്ള മാങ്ങാ..എത്ര മാങ്ങ ഉണ്ടെന്നോ എവിടെ ഉണ്ടെന്നോ ഒരു പിടിയും തരാത്ത ഉയരം..മാങ്ങ താഴെ വീഴാന്‍ കാത്തിരിക്കുകയല്ലാതെ വേറെ വഴി ഇല്ല. വീണു കിട്ടുന്ന മാങ്ങാ കഴുകി ഒന്ന് ഞെക്കി പാകമാക്കി ചപ്പി കുടിക്കാന്‍ നല്ല രസമായിരിന്നു.

പുറകവശം വേലിക്ക്‌ അരുകില്‍ മൂന്നു നീലാണ്ടന്‍ മാവുകള്‍ .മൂന്നു മാവും കൊമ്പുകള്‍ പരസ്പരം പിണഞ്ഞു ഒരു പടര്‍പ്പു പോലെ അവിടെ അങ്ങനെ നിന്ന് ...താഴെ നല്ല ഊയരത്തില്‍ പുല്ലും ...അത് കൊണ്ട് തന്നെ താഴെ വീഴുന്ന മാങ്ങകള്‍ വല്ലപ്പോഴ്മേ കിട്ടിയിരിന്നുള്ളു .നീലാണ്ടന്‍ മാങാ കാണാന്‍ നല്ല രസമായിരിന്നു ...പച്ചക്ക് തിന്നാനും ..വലിയ പുളിപ്പില്ല ...പഴുത്ത് കിട്ടാര്‍മില്ല...മുഴുവന്‍ പുഴു ആവും ..പിന്നെ അത് കാക്കയ്ക്കും അണ്ണാനും ഉള്ളതാണ്.


ലേബല്‍ : ഓര്‍മ്മകള്‍ ..ഇന്ന് കടയില്‍ നിന്നും അറൂന്നൂറ്റി അമ്പതു ഫില്സിനു ഒരു മാങ്ങ മേടിച്ചു വീട്ടില്‍ കൊണ്ട് വന്നു വച്ചു.