Monday, October 11, 2010

ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു അബദ്ധം

കഴിഞ്ഞ വര്ഷം ജൂലൈയില്‍ നാലു ദിവസത്തെ ലീവ് എടുത്ത് കുവൈറ്റില്‍ നിന്നും നാട്ടിലേക്ക്‌ ഒരു ചെറിയ വെക്കേഷന്‍ പ്ലാന്‍ ചയ്തു. ജൂലൈ ഒന്നിന് നാട്ടില്‍ എത്തേണ്ട രീതിയില്‍ ടിക്കറ്റും ബുക്ക്‌ ചെയ്തു. നാലു ദിവസത്തെ യാത്ര ആയതിനാല്‍ കാണാന്‍ ഉള്ളവരെ എല്ലാം മൂന്കുട്ടി വിളിച്ചു പറഞ്ഞു അപ്പൊയിന്റ്റ്മെന്റ് എടുത്തു.

ജൂണ്‍ 30ന് രാത്രി കുവൈറ്റില്‍ നിന്നും യാത്രതിരിചു ജൂലൈ ഒന്നിന് രാവിലെ നെടുംബാശ്ശേരി എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്യുക, അവിടെ നിന്നും പരെന്റ്സിനോപ്പം വീട്ടിലേക്ക്‌. പിന്നെയുള്ള മൂന്ന് ദിവസം കൊണ്ട് ഓടി നടന്നു എല്ലാ ബന്ധു വീടുകളിലും, ഫ്രണ്ട്സിന്റെ വീടുകളിലും ഒരു മിന്നല്‍ സന്ദര്‍ശനം, കൂടാതെ മറ്റു ചില പ്രോഗ്രാമുകളും ഉണ്ട്. ഒറ്റക്കാണ് യാത്ര അതുകൊണ്ട് തന്നെ എല്ലാം ഒന്നോടെ പ്ലാന്‍ ചയ്തു. കാണേണ്ടവരുടെയും, ചയ്തു തീര്‍ക്കേണ്ട കാര്യങ്ങളുടെയും ഒരു ലിസ്റ്റും തയ്യാറാക്കി. കൊണ്ട് പോകേണ്ട സാധനങ്ങള്‍ എല്ലാം നേരത്തെ മേടിചു, ലഗേജ് വെയിറ്റ് കൂടിയിട്ടില്ല എന്നും ഉറപ്പ് വരുത്തി. യാത്രതിരിക്കും മുന്പ് പാസ്പോര്‍ട്ട്, എയര്‍ ടിക്കറ്റ്, മൊബൈല്‍ ഫോണ്‍ എല്ലാം എടുത്തിട്ടുണ്ടോ എന്ന് ചെക്ക്‌ ചയ്തു. ടിക്കറ്റ്‌ നോക്കി ഒന്ന് കൂടി ചെക്ക്‌ ഇന്‍ സമയം വൈകുന്നേരം ആറു മണിയെന്നു ഉറുപ്പ് വരുത്തി രാത്രി എട്ടു മണിക്കാണ് ഫ്ലൈറ്റ്.

ചെക്ക്‌ ഇന്‍ ചെയ്യാന്‍ എത്തിയപ്പോള്‍ കാലിയായി കിടക്കുന്ന കൌണ്ടര്‍ കണ്ടപ്പോ സന്തോഷം തോന്നി "ഈശ്വര തിരക്കില്ലെല്ലോ ....സ്വസ്ഥമായി കാര്യങ്ങള്‍ ചെയ്യാം" ടിക്കറ്റ്‌ എടുത്തു ഫ്ലൈറ്റ് നമ്പര്‍ ഒന്ന് കൂടി നോക്കി ..ആ ഫ്ലൈറ്റ് നമ്പര്‍ കൌണ്ടര്രില്‍ ഡിസ്പ്ലേ ഇല്ല ...ചുറ്റം ഒന്ന് കണ്ണോടിച്ചു നോക്കി എന്റെ കയ്യില്‍ ഇരിക്കുന്നു ടിക്കറ്റ്‌ലെ ഫ്ലൈറ്റ് നമ്പര്‍ ഡിപാര്‍ചൂര്‍ ബോര്‍ഡ്‌ ആറു മണിക്ക് ഡിപാര്‍ട്ട്‌ടെ എന്ന് കാണിക്കുന്നു .......പെട്ടന്ന് ഒരൊറ്റ നിമിഷം കൊണ്ട് എല്ലാ ബോധവും തിരിച്ചു വന്നു ആറു മണിക്ക് ആയിരിന്നു ഫ്ലൈറ്റ് നാലു മണിക്ക് ചെക്ക്‌ ഇന്‍ ചെയ്യണമായിരിന്നു. പിന്നെ ഒരു ഓട്ടമായിരിന്നു, കൌണ്ടറില്‍ എത്തിയപ്പോള്‍ "Sorry, You are too late !!" എന്നാ മറുപടിയാണ് കിട്ടിയത്. അവരോടു കുറെ നേരം തര്‍ക്കിചെന്കിലും അന്ന് യാത്ര ചയ്യാന്‍ അവര്‍ അനുവദിച്ചില്ല. രാത്രി പന്ത്രണ്ടു മണി വരെ എയര്‍പോര്‍ട്ടില്‍ കുത്തിയിരിക്കേണ്ടിവന്നു അവസാനം പിറ്റേന്ന്‍ രാവിലെ ഒമ്പത് മണിക്കുള്ള ഫ്ലൈറ്റിലേക്ക് അവര്‍ ടിക്കറ്റ്‌ റെഡി ആക്കി തന്നു. യാത്ര കൊളമായതിന്റെ സങ്കടവും ദേഷ്യവുമായി വീട്ടില്‍ മടങ്ങിയെത്തി രാവിലെ എത്തില്ലന്നു എല്ലാവരെയും വിളിച്ചു പറഞ്ഞു. അമ്മയെയും പറഞ്ഞു മനസിലാക്കി.

ഒരു ചെറിയ അശ്രദ്ധ കൊണ്ട് നന്നായി പ്ലാന്‍ ചെയ്ത യാത്ര കൊളമായതിന്റെ ഹാങ്ങ്‌ഓവര്‍ കാരണം ആ വെക്കേഷന്റെ എല്ലാ സന്തോഷവും പോയി. അതിനുശേഷം വെക്കേഷന് പ്ലാന്‍ ചെയ്യുബോള്‍ ഈ യാത്രയാണ് ആദ്യം ഓര്മയില്‍ വരുക.

ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു അബദ്ധം